കേരള സഭയിൽ നിലവിൽ ഉണ്ടായിട്ടുള്ള സംഭവ വികാസങ്ങളുടെ പാശ്ചാത്തലത്തിൽ എന്‍റെ മനസ്സിൽ ഉരുത്തിരിഞ്ഞ ചില ചിന്തകൾ പങ്കുവയ്ക്കാൻ ആണ് ഇൗ കുറിപ്പ് എഴുതുന്നത്. സത്യവിശ്വാസികൾക്ക് ഒരുപാട് വേദന ഉണ്ടാക്കുന്ന സംഭവവികാസങ്ങളാണ് ഇൗ അടുത്ത നാളുകളായി ഭാരത കത്തോലിക്കാ സഭയിൽ നടന്നുകൊണ്ടിരിക്കുന്നത്. സത്യവിശ്വാസി എന്ന് പറയുമ്പോൾ, മാമ്മോദീസ വെള്ളം തലയിൽ വീണു എന്നതുകൊണ്ട് മാത്രം ആയില്ല, മറിച്ച് സഭയോട് ചേർന്ന് കൗദാശിക ജീവിതം നയിക്കുന്ന, തിരുസഭയുടെ പ്രമാണങ്ങൾ പാലിക്കുന്ന, ദൈവിക പ്രമാണങ്ങളെ അനുസരിക്കുന്ന ആളെയാണ് ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത്. മേൽപ്പറഞ്ഞതിൽ എന്തിനെങ്കിലും കുറവ് സംഭവിക്കുമ്പോൾ മനസ്ഥപിച്ച്, പരിശുദ്ധ കുമ്പസാരം സ്വീകരിച്ച് സഭയോട് ഐക്കപ്പെടാൻ ശ്രമിക്കുകയും വേണം. അത്തരത്തിൽ ചിന്തിക്കുമ്പോൾ ഞാൻ ഒരു സത്യവിശ്വാസിയാണ്, ഇത് വായിക്കുന്ന ആൾ അങ്ങനെയാണോ എന്ന് ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കും. കാരണം നാമൊക്കെ വിമർശനങ്ങൾ നടത്തുന്നവരാണ്, വിമർശനശരങ്ങൾ തോടുത്തുവിടുമ്പോൾ അതിനുള്ള യോഗ്യത കൂടെ ഉറപ്പുവരത്തണമല്ലോ !!! സഭയിൽ നാം ആര്?
റോമാ നഗരത്തിലെ തിരക്കുനിറഞ്ഞ ഒരു സായാഹ്നത്തില്‍, വത്തിക്കാന്‍ ചത്വരത്തിന്‍റെ മുന്‍പിലൂടെ സുഹൃത്തുക്കളോടൊപ്പം സെമിനാരിയിലേക്ക് തിരികെ പോകുമ്പോഴാണ് എന്‍റെ മുന്‍പില്‍ ആ കാഴ്ച വന്നുപെട്ടത്. ഒരു വൃദ്ധനായ മനുഷ്യന്‍ ചത്വരത്തിന്‍റെ ഒരു മൂലയിലുള്ള ഒരു അരഭിത്തിയിലേക്ക് കയറിയിരിക്കുവാന്‍ പാടുപെടുന്നു. ഒരു സെമിനാരിക്കാരന്‍റെ മനസ്സാക്ഷി ഉള്ളതുകൊണ്ടാകാം അടുത്തുചെന്ന് കയറിയിരിക്കാന്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചു. എവിടെയോ മറിഞ്ഞു വീണപ്പോള്‍ കിട്ടിയ മുറിവുകള്‍ അദ്ദേഹത്തിന്‍റെ മുഖത്തും കൈകാല്‍മുട്ടുകളിലും ഉണ്ടായിരുന്നു. വൃദ്ധനായ ആ മനുഷ്യനോടു തോന്നിയ സഹതാപം അദ്ദേഹത്തോട് സംസാരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. വീടെവിടെയാണ് കൂടെയാരുമില്ലേ എന്ന ചോദ്യത്തിന് കണ്ണുനീരുമാത്രമായിരുന്നു മറുപടി. ഷര്‍ട്ടില്‍ ധരിച്ചിരുന്ന കോളര്‍ കണ്ട് ഞാന്‍ ഒരു വൈദികനാണെന്ന് വിചാരിച്ചാകാം അദ്ദേഹം എന്നോട് തന്‍റെ അവസ്ഥ പങ്കുവച്ചു. ഇറ്റാലിയന്‍ വംശജനായ അദ്ദേഹത്തിന്‍റെ ഭാഷ പൂര്‍ണ്ണമായി മനസ്സിലാക്കാനുള്ള ഭാഷാപരിജ്ഞാനം എനിക്ക് ഇല്ലായിരുന്നെങ്കിലും, നാല് മക്കള്‍ ചേര്‍ന്ന് അദ്ധേഹത്തെ വീട്ടില്‍നിന്ന് പറഞ്ഞുവിട്ടതാനെന്ന്