Skip to main content

കുതിക്കുന്ന വിമർശനത്തിൽ കിതയ്ക്കുന്ന പൗരോഹിത്യം


                 
  
                  കേരള സഭയിൽ നിലവിൽ ഉണ്ടായിട്ടുള്ള സംഭവ വികാസങ്ങളുടെ പാശ്ചാത്തലത്തിൽ എന്‍റെ മനസ്സിൽ ഉരുത്തിരിഞ്ഞ ചില ചിന്തകൾ പങ്കുവയ്ക്കാൻ ആണ് ഇൗ കുറിപ്പ് എഴുതുന്നത്.

                   സത്യവിശ്വാസികൾക്ക് ഒരുപാട് വേദന ഉണ്ടാക്കുന്ന സംഭവവികാസങ്ങളാണ് ഇൗ അടുത്ത നാളുകളായി ഭാരത കത്തോലിക്കാ സഭയിൽ നടന്നുകൊണ്ടിരിക്കുന്നത്. സത്യവിശ്വാസി എന്ന് പറയുമ്പോൾ, മാമ്മോദീസ വെള്ളം തലയിൽ വീണു എന്നതുകൊണ്ട് മാത്രം ആയില്ല, മറിച്ച്‌ സഭയോട് ചേർന്ന് കൗദാശിക ജീവിതം നയിക്കുന്ന, തിരുസഭയുടെ പ്രമാണങ്ങൾ പാലിക്കുന്ന, ദൈവിക പ്രമാണങ്ങളെ അനുസരിക്കുന്ന ആളെയാണ് ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത്. മേൽപ്പറഞ്ഞതിൽ എന്തിനെങ്കിലും കുറവ് സംഭവിക്കുമ്പോൾ മനസ്ഥപിച്ച്, പരിശുദ്ധ കുമ്പസാരം സ്വീകരിച്ച് സഭയോട് ഐക്കപ്പെടാൻ ശ്രമിക്കുകയും വേണം. അത്തരത്തിൽ ചിന്തിക്കുമ്പോൾ ഞാൻ ഒരു സത്യവിശ്വാസിയാണ്, ഇത് വായിക്കുന്ന ആൾ അങ്ങനെയാണോ എന്ന് ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കും. കാരണം നാമൊക്കെ വിമർശനങ്ങൾ നടത്തുന്നവരാണ്, വിമർശനശരങ്ങൾ തോടുത്തുവിടുമ്പോൾ അതിനുള്ള യോഗ്യത കൂടെ ഉറപ്പുവരത്തണമല്ലോ !!!

സഭയിൽ നാം ആര്?

                      കത്തോലിക്കാ സഭ എന്ന് പറഞ്ഞാൽ ഒരർത്ഥത്തിൽ ക്രിസ്തുവിൽ വിശ്വസിക്കുന്ന, അപ്പസ്തോലിക പാരമ്പരൃം മുറുകെപ്പിടിച്ചു ക്രിസ്തുവിനെ അനുഗമിക്കുന്ന ആളുകളുടെ കൂട്ടമാണ്. അവരുടെ നേതാവ് ക്രിസ്തുവും. ഇൗ സഭക്ക് ഭൂമിയിൽ നേതൃത്വം നൽകാൻ പത്രോസിന്‍റെ പിൻഗാമിയായ മാർപാപ്പ ഉണ്ട്. മാർപാപ്പയെ സഹായിക്കാൻ അപ്പസ്തോലിക അധികാരമുള്ള മെത്രാന്മാരും, അവരെ സഹായിക്കാൻ വൈദികരും, പിന്നെ വിശ്വാസ സമൂഹവും. സഭയിൽ നാമെല്ലാവരും തുല്യരാണ് കാരണം നാമെല്ലാവരും ദൈവപിതാവിന്‍റെ മക്കളാണ്. ഒരേലക്ഷ്യത്തോടെ ക്രിസ്തുവിനെ ലക്ഷ്യമാക്കി യാത്രചെയ്യുന്ന ആളുകൾ എന്ന അർത്ഥത്തിൽ ഇൗ തുല്യത ഒരു യാഥാർത്ഥ്യമാണ്. എന്നാൽ സഭയെ നയിക്കാൻ ക്രിസ്തു തന്നെ നിയമിച്ച വ്യക്തികൾ എന്ന നിലയിൽ സഭയിൽ പൗരോഹിത്യം  വിത്യസ്ത പുലർത്തുന്നു. ആ വ്യത്യസ്തത പൗരോഹിത്യത്തിന്റെ ത്രിവിധ ധർമ്മങ്ങളായ; നയിക്കുക, വിശുദ്ധികരിക്കുകപഠിപ്പിക്കുക എന്നിവയിൽ ആശ്രയിച്ചിരിക്കുന്നു. അത് ക്രിസ്തു സ്ഥാപിച്ചതാണ്, അത് സഭയുടെ പുരോഗമനത്തിന് ആവശ്യമാണിതാനും. 

വിമർശനം പുകയുമ്പോൾ !!!

                      എവിടെയും വിമർശനമാണ്... പൗരോഹിത്യത്തെ വിമർശിക്കുന്നതിന് പിന്നിലെ പൊതു സ്വഭാവം എന്താണ് എന്ന് പങ്കുവയ്ക്കാൻ ആഗ്രഹിക്കുകയാണ്. ഇന്ന് ഭാരത കത്തോലിക്കാ സഭയിൽ
കടന്ന്കൂടിയിരിക്കുന്ന വലിയ ഒരു തിന്മയാണ്, മനോഭാവമാണ് Anti-clericalism. പച്ച മലയാളത്തിൽ പറഞ്ഞാൽ ലോഹയിട്ടവരോട് ഒരുതരം വെറുപ്പ്. അത് ഒരു പരിധിവരെ ചുരുക്കം ചില വൈദികരുടെ ദുർമാത്രിക കൊണ്ടാണ് എന്ന് മനസ്സിലാക്കുന്നു. എന്നാൽ, അതിലുപരി വൈദികരിൽ നിക്ഷിപ്തമായ അധികാരത്തോടുള്ള എതിർ മനോഭാവം അല്ലേ പൊതു കാരണം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം സഭയുടെ മേൽനോട്ടംവഹിക്കുന്നത് അവരാണ്. സ്വത്ത് കൈകാര്യം ചെയ്യുന്നതിലും ശ്രേദ്ധേയമായ ദൗത്യം അവർക്കുണ്ട്.
അതിനു ചുവടുപിടിച്ച് സഭാ വിരോദ്ധികളുടെ ഉൾക്കളികളും ശക്തമായി മുൻപിൽ നിൽക്കുന്നു. (സഭാവിരോധികൾ അങ്ങനാകുന്നത് ഏതെങ്കിലും ചില വൈദികരുമായുള്ള അഭിപ്രായ വ്യത്യാസം കൊണ്ടാണ്  എന്നുള്ളത് ഒരു പൊതു സ്വഭാവമുള്ള സത്യമാണ്. പക്ഷേ ഇൗ ഭിന്നത പിന്നെ കൗദാശിക ജീവിതത്തിൽ നിന്ന് അവരെ അകറ്റുന്നു എന്നതും, വൈദിക സമൂഹത്തോട് മുഴുവൻ ശത്രുത വരുത്തുന്നു എന്നതും വേദനാജനകമാണ്.) 

                       എന്നൽ, ഇത് വായിക്കുന്നവർ ഒരുകാരൃം ഓർക്കുന്നത് നല്ലതായരിക്കും, സഭയിൽ പുരോഹിതർ ഇല്ലായിരുന്നെങ്കിൽ ഇൗ സഭ ഇത്രമാത്രം വളരുമായിരുന്നോ?? കഴിഞ്ഞ ദിവസം ആരോ പറഞ്ഞത് ഓർക്കുന്നു, "വീടുകാക്കുന്ന വാച്ച്മാന് കൊടുക്കണം മാസം ഇരുപതിനായിരം ,അതിനു ആർക്കും കുഴപ്പമില്ല, എന്നാൽ പള്ളിയിലെ കാര്യങ്ങൽ എല്ലാം നോക്കി, പള്ളിപ്പ റമ്പിന് കാവലുമിരിക്കുന്ന അച്ചന് മാസം പതിനായിരം രൂപ കൊടുത്താൽ അത് ആർഭാടമായി." മറ്റൊരു വലിയ വിമർശനം ഇതാണ്, അച്ചന് ഒരു പണീം ഇല്ലാ വെറുതെ തീറ്റെം ഉറക്കോം മാത്രം !!! വെറുതെയിരിക്കുമ്പോൾ നമ്മുടെ വികാരിയച്ചൻ എന്തൊക്കെ ആണ് ഓരോ ദിവസവും ചെയ്യുന്നത് എന്ന് അച്ചനോട് നേരിട്ട് ഒന്ന് ചോദിക്കുന്നത് നല്ലതായിരിക്കും. അച്ചന്‍റെ ബൗദ്ധിക അദ്ധ്വാനത്തിന് ഒരു വിലയുമില്ല എന്നാണോ?? അതോ എപ്പോഴും പറമ്പിൽ പണിയെടുത്താൽ മാത്രമേ, അദ്ധ്വാനമാകു എന്നാണോ??? ഒന്ന് ചിന്തിച്ചുനോക്കൂ, പൗരോഹിത്യത്തെ ഇത്രമാത്രം വിമർശിക്കുന്നതിന് പിന്നിൽ പുരോഹിതന്‍റെ  "അധികാരം" കയ്യടക്കാനുള്ള ഒരു വ്യാമോഹം ഒളിഞ്ഞു കിടക്കുന്നോ എന്ന്.


സമൂഹം നിർമ്മിക്കുന്ന പുരോഹിതൻ

                       സഭയിൽ  സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ആരാണ് ഉത്തരവാദി?? തെറ്റ് സംഭവിക്കുന്ന ഇൗ വൈദികർ മാത്രമാണോ സഭയിലെ തിന്മകൾക്ക് കാരണക്കാർ ?? അതോ ഇൗ സമൂഹത്തിനും അതിൽ ചില പങ്കുണ്ടോ?? 

                       ഓരോ വ്യക്തിയും സമൂഹത്തിന്‍റെ ഭാഗമാണ്, സമൂഹം വ്യക്തിയെ സ്വാധീനിക്കുന്നുമുണ്ട്. സമൂഹത്തിന്‍റെ പൊതുവായ മാറ്റം തീർച്ചയായും വ്യക്തിയെയും സ്വാധീനിക്കും. ഉദാഹരണത്തിന്, living together, സംസ്കാരത്തിന്‍റെ ഭാഗമായ ഒരു സമൂഹത്തിൽനിന്ന് ഒരു വ്യക്തി പുരോഹിതൻ ആകാൻ വന്നാൽ വിവാഹം എന്ന കൂദാശയുടെ മഹത്വത്തേക്കാൾ living together ലെ ശരികളെ തിരഞ്ഞു പിടിക്കാനുള്ള ഒരു വെമ്പൽ അവനിൽ ഉണ്ടാകും. കാരണം അവനെ സംബന്ധിച്ച്, അവൻ വളർന്ന സമൂഹം അവന് കാണിച്ചുകൊടുത്ത "ശരി" അതാണ്. വിശ്വാസ സത്യങ്ങളേക്കൾ സാംസ്കാരികമായ ശരികൾക്ക് പ്രാധാന്യം നൽകുന്ന വൈദികരുടെ മനോഭാവമാണ്  ഇന്ന് യൂറോപ്പിലെ സഭ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. മേൽപ്പറഞ്ഞ സംഭവത്തിൽ ആരെയാണ് കുറ്റം വിധിക്കേണ്ടത്? Living together ശരിയാണെന്ന് പറയുന്ന വൈദികരെയോ അതോ അവരിൽ അത്തരത്തിൽ സ്വാധീനക്തിയായി നിലനിൽക്കുന്ന സമൂഹത്തെയോ?

                      സമൂഹത്തിൽ മാറ്റം സംഭവിക്കണം, അല്ലെങ്കിൽ നമുക്ക് നേതൃത്വം നൽകേണ്ടവരും സാമൂഹിക കാഴ്ച്ചപ്പാടിനോട് ചേർന്നുള്ള ജീവിതം നയിച്ചുതുടങ്ങും. അത് ഭാവിയിൽ വലിയ ദോഷം ചെയ്യും. 
നമ്മുടെ സമൂഹം ഇന്ന് ഒരുപാട് മാറിയില്ലേ?? നമ്മുടെ ആഘോഷങ്ങൾ വെറും ആർഭാടത്തിന് വഴിവച്ചില്ലെ?? നമ്മുടെ കുടുംബങ്ങളിലെ മാമ്മോദീസായിലും, ആദികുർബാന സ്വീകരണത്തിലും, വിവാഹത്തിലും ഒക്കെ എന്താണ് സംഭവിക്കുന്നത്?? ആഘോഷങ്ങളിൽ ആർഭാടം നിറയ്ക്കുന്ന നമ്മൾ, കൂദാശയുടെ പ്രാധാന്യം എത്രമാത്രം മനസ്സിലാക്കുന്നുണ്ട്?? നാളെ നമ്മുടെ നാട്ടിൽ ആർഭാടം സംസ്കാരത്തിന്‍റെ ഭാഗമാകുമ്പോൾ അതിനെ വിമർശന മനോഭാവത്തിൽ നോക്കിക്കാണാൻ നമുക്കുതന്നെയും സാധിക്കുമോ?? 
സമൂഹത്തിന്‍റെതന്നെ ഭാഗമായ പുരോഹിതര്‍  സമൂഹത്തിന്‍റെ ചിന്തകളോട് ഇഴകിച്ചേർന്നൽ നമുക്ക് ആരെ കുറ്റം വിധിക്കാൻ സാധിക്കും? ആ പുരോഹിതരെയോ അതോ സമൂഹത്തെയൊ?? സമൂഹം ഒരു ചാലക ശക്തി ആണെന്ന് മറക്കാതിരിക്കാം. നമ്മുടെ കൂട്ടുത്തരവാദിത്തം നമുക്ക് മറക്കാതിരിക്കാം.

ഇന്നിന്‍റെ വിശ്വാസി

                      വ്യക്തിപരവും സാമ്പത്തികവുമായ പുരോഗതിയാണ് ദേവാലയത്തിൽ നിന്നും, ദേവാലയവും ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്നും വിശ്വാസ സമൂഹം അകന്നുപോകുന്നതിന് ഒരു പ്രധാന കാരണം. സാമ്പത്തിക പുരോഗതി മനുഷ്യനിലെ ദൈവാശ്രയ ബോധത്തെ കുറച്ചു. അന്നന്നത്തെ ആഹാരത്തിന് കൃഷിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന നമ്മുടെ പൂർവ്വികർ തികഞ്ഞ ദൈവാശ്രയബോധം ഉള്ളവർ ആയിരുന്നു. വിശുദ്ധ കുർബാനയും, കുടുംബ പ്രാർത്ഥനയും നന്നേ പ്രധാന്യമുള്ളതായി അവർ കണ്ടിരുന്നു. കാരണം ദൈവം കനിഞ്ഞ് നല്ല കാലാവസ്ഥ കിട്ടിയില്ലെങ്കിൽ വിളവ് നശിക്കും. എന്നാൽ ഇന്ന് സ്ഥിതി മാറി. ജോലി ചെയ്താൽ മാസാവസാനം ശമ്പളം കൃത്യമായി കയ്യിൽ കിട്ടും. അതുകൊണ്ട് ദൈവം കനിയുന്നതിനേക്കുറിച്ച് അധികം ചിന്തിക്കേണ്ട. ചിന്തിച്ചു നോക്കൂ, നമ്മുടെ മാതാപിതാക്കൾക്ക് ഉണ്ടായിരുന്ന അത്ര വിശ്വാസം ഇന്ന് നമ്മൾക്ക് ഉണ്ടോ?? നമ്മൾക്കുള്ള അത്ര തന്നെയും വിശ്വാസം നമ്മുടെ മക്കൾക്കുണ്ടോ?? നമ്മുടെ വീടുകളിൽ കുടുംബ പ്രാർത്ഥനകളുടെ സ്ഥിതി എന്താണ്?? 

                    ഇന്ന് പുരോഹിതൻ നമ്മുടെ സ്വന്തമല്ലതായി തീർന്നിരിക്കുന്നു. ഓർക്കുക നമുക്ക് കൈമാറിക്കിട്ടിയത് മാത്രമേ കൈമുതലായി ട്ടുള്ളു. നാം നമ്മുടെ വിശ്വാസം കൈമാറുന്നില്ലയെങ്കിൽ, നാളെയുടെ പഴി നമ്മളിൽ തന്നെ വന്നു പതിക്കും.

                 നമുക്ക് ഒരു മാറ്റത്തിന് തിരി തെളിച്ചുകൂടെ?? നമ്മുടെ വിമർശനങ്ങൾക്ക് സ്നേഹത്തിന്‍റെ ഭാവം സ്വീകരിച്ചുകൂടെ?? നമ്മുടെ പുരോഹിതന്‍റെ കുറവുകളെ സ്നേഹത്തോടെ വ്യക്തിപരമായി തിരുത്തിക്കൂടെ?? നമ്മൾ നൽകുന്ന ചെറിയ പ്രോത്സാഹനം പോലും
അവരിൽ ജ്വലിക്കുന്ന അഗ്നിയായി പരിണമിക്കുന്നുണ്ട് എന്ന് മറക്കാതിരിക്കാം. കുർബാന കഴിഞ്ഞ് വികാരിയച്ചനോട് ഒരു നിമിഷം കുശലാന്വേഷണം നടത്തിക്കൂടെ?? അച്ചന്‍റെ കുർബാനയെകുറിച്ച് ഒരു നല്ല വാക്ക് പറഞ്ഞുകൂടെ?? ആഘോഷങ്ങൾ കഴിഞ്ഞ് ആളും ആരവവും പടിയിറങ്ങിയശേഷം  രാത്രിയുടെ നിശ്ശബ്ദതയിൽ തനിച്ചിരുന്ന് അത്താഴം കഴിക്കുമ്പോൾ ഒരുപക്ഷേ അദ്ദേഹത്തിന് ഓർമിക്കാൻ നമ്മളുടെ കൂടെ ചിലവഴിച്ച കുറേ നല്ല നിമിഷങ്ങളും,നമ്മുടെ സ്നേഹ സംഭാഷണവും മാത്രമേ ബാക്കിയുണ്ടാവുകയുള്ളൂ. 

വൈദികര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാകട്ടെ നമ്മുടെ വിമര്‍ശനത്തിന്‍റെ കാതല്‍ !!! തുടർന്നുള്ള ഓരോ ബലിയിലും നമുക്ക് അവരെയും ചേർത്തുവയ്ക്കാം... കുറവുകളെ നിറവുകളാക്കുന്ന തമ്പുരാൻ നമ്മുടെ പ്രാർഥന കേൾക്കട്ടെ !!!

നന്ദി...

Comments

Popular posts from this blog

സായാഹ്നം...

                  റോമാ നഗരത്തിലെ തിരക്കുനിറഞ്ഞ ഒരു സായാഹ്നത്തില്‍, വത്തിക്കാന്‍ ചത്വരത്തിന്‍റെ മുന്‍പിലൂടെ സുഹൃത്തുക്കളോടൊപ്പം സെമിനാരിയിലേക്ക് തിരികെ പോകുമ്പോഴാണ് എന്‍റെ മുന്‍പില്‍ ആ കാഴ്ച വന്നുപെട്ടത്. ഒരു വൃദ്ധനായ മനുഷ്യന്‍ ചത്വരത്തിന്‍റെ ഒരു മൂലയിലുള്ള ഒരു അരഭിത്തിയിലേക്ക് കയറിയിരിക്കുവാന്‍ പാടുപെടുന്നു. ഒരു സെമിനാരിക്കാരന്‍റെ മനസ്സാക്ഷി ഉള്ളതുകൊണ്ടാകാം അടുത്തുചെന്ന് കയറിയിരിക്കാന്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചു. എവിടെയോ മറിഞ്ഞു വീണപ്പോള്‍ കിട്ടിയ മുറിവുകള്‍ അദ്ദേഹത്തിന്‍റെ മുഖത്തും കൈകാല്‍മുട്ടുകളിലും ഉണ്ടായിരുന്നു. വൃദ്ധനായ ആ മനുഷ്യനോടു തോന്നിയ സഹതാപം അദ്ദേഹത്തോട് സംസാരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. വീടെവിടെയാണ് കൂടെയാരുമില്ലേ എന്ന ചോദ്യത്തിന് കണ്ണുനീരുമാത്രമായിരുന്നു മറുപടി. ഷര്‍ട്ടില്‍ ധരിച്ചിരുന്ന കോളര്‍ കണ്ട് ഞാന്‍ ഒരു വൈദികനാണെന്ന് വിചാരിച്ചാകാം അദ്ദേഹം എന്നോട് തന്‍റെ അവസ്ഥ പങ്കുവച്ചു. ഇറ്റാലിയന്‍ വംശജനായ അദ്ദേഹത്തിന്‍റെ ഭാഷ പൂര്‍ണ്ണമായി മനസ്സിലാക്കാനുള്ള ഭാഷാപരിജ്ഞാനം എനിക്ക് ഇല്ലായിരുന്നെങ്കിലും, നാല് മക്കള്‍ ചേര്‍ന്ന് അദ്ധേഹത്തെ വീട്ടില്‍നിന്ന് പറഞ്ഞുവിട്ടതാനെന്ന്

ഇനിയും നിനക്കായ്‌....

ക്രിസ്തുവിനുവേണ്ടി ജീവന്‍ ത്യജിച്ചുകൊണ്ടിരിക്കുന്ന പ്രിയ സഹോദരങ്ങളെ,                                  മരണത്തിനുമുന്‍പിലുംസത്യവിശ്വസതിനുവേണ്ടിനിലകൊള്ളുന്ന നിങ്ങളുടെ ഈ അര്‍പ്പണ മാനോഭാവത്തിനുമുന്‍പില്‍ ഞാന്‍ ശിരസ്സ്‌നമിക്കുന്നു. നിങ്ങളുടെ ഈ സഹനങ്ങല്‍ക്കുമുന്‍പില്‍ വെറും കാഴ്ചക്കാരനായി മാത്രം നോക്കിനില്‍കുന്ന എന്‍റെ ഈ വാക്കുകള്‍ക്കു കാര്യമാത്ര പ്രസക്തിഒന്നുമില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. എങ്കിലും നിങ്ങളുടെ ഈ ദൃഡവിശ്വസതിനുമുന്‍പില്‍ ഇത്രയുമെങ്കിലും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ക്രിസ്ത്യാനിആണ് എന്ന് പറയുന്നതിന്‍റെ പ്രസക്തി നഷ്ടമായേക്കുമെന്ന് ഞാന്‍ ഖേദിക്കുന്നു.          ഇന്ന് സഭക്ക്  നേരിടണ്ടത്  ശാരീരിക സഹനങ്ങളല്ല, മറിച്ച് ആത്മീയ സഹാനങ്ങളാനെന്നു ഞാന്‍കരുതിയിരുന്നു. എന്നാല്‍ ഇന്നു ഞാന്‍ വീണ്ടും തിരിച്ചറിയുന്നു, ക്രിസ്തു ശരീരത്തില്‍ സഹിച്ചതുപോലെ ക്രിസ്ത്യാനികള്‍ ശരീരത്തില്‍ സഹനങ്ങള്‍ ഏറ്റെടുക്കുവാന്‍ വിളിക്കപ്പെട്ടവരാനെന്നു. അവിടെ മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ രോധനം ഞങ്ങളുടെ കാതുകളില്‍ പതിക്കുന്നുണ്ട്. പെട്ടന്നൊരുദിവസം അനാധരാകപ്പെട്ടുപോകുന്ന കുഞ്ഞുങ്ങളുടെ വിലാ