റോമാ നഗരത്തിലെ തിരക്കുനിറഞ്ഞ ഒരു സായാഹ്നത്തില്‍, വത്തിക്കാന്‍ ചത്വരത്തിന്‍റെ
മുന്‍പിലൂടെ സുഹൃത്തുക്കളോടൊപ്പം സെമിനാരിയിലേക്ക് തിരികെ പോകുമ്പോഴാണ് എന്‍റെ
മുന്‍പില്‍ ആ കാഴ്ച വന്നുപെട്ടത്. ഒരു വൃദ്ധനായ മനുഷ്യന്‍ ചത്വരത്തിന്‍റെ ഒരു മൂലയിലുള്ള
ഒരു അരഭിത്തിയിലേക്ക് കയറിയിരിക്കുവാന്‍ പാടുപെടുന്നു. ഒരു സെമിനാരിക്കാരന്‍റെ
മനസ്സാക്ഷി ഉള്ളതുകൊണ്ടാകാം അടുത്തുചെന്ന് കയറിയിരിക്കാന്‍ ഞാന്‍ അദ്ദേഹത്തെ
സഹായിച്ചു. എവിടെയോ മറിഞ്ഞു വീണപ്പോള്‍ കിട്ടിയ മുറിവുകള്‍ അദ്ദേഹത്തിന്‍റെ
മുഖത്തും കൈകാല്‍മുട്ടുകളിലും ഉണ്ടായിരുന്നു. വൃദ്ധനായ ആ മനുഷ്യനോടു തോന്നിയ
സഹതാപം അദ്ദേഹത്തോട് സംസാരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. വീടെവിടെയാണ് കൂടെയാരുമില്ലേ
എന്ന ചോദ്യത്തിന് കണ്ണുനീരുമാത്രമായിരുന്നു മറുപടി. ഷര്‍ട്ടില്‍ ധരിച്ചിരുന്ന
കോളര്‍ കണ്ട് ഞാന്‍ ഒരു വൈദികനാണെന്ന് വിചാരിച്ചാകാം അദ്ദേഹം എന്നോട് തന്‍റെ അവസ്ഥ
പങ്കുവച്ചു. ഇറ്റാലിയന്‍ വംശജനായ അദ്ദേഹത്തിന്‍റെ ഭാഷ പൂര്‍ണ്ണമായി
മനസ്സിലാക്കാനുള്ള ഭാഷാപരിജ്ഞാനം എനിക്ക് ഇല്ലായിരുന്നെങ്കിലും, നാല് മക്കള്‍ ചേര്‍ന്ന്
അദ്ധേഹത്തെ വീട്ടില്‍നിന്ന് പറഞ്ഞുവിട്ടതാനെന്ന് എനിക്ക് മനസ്സിലായി. തന്‍റെ ഇളയമകനെക്കുറിച്ച്
പറയുമ്പോള്‍ അദ്ദേഹം സ്നേഹം കൊണ്ട് വാചാലനാകുന്നത് ഞാന്‍ ശ്രദ്ധിച്ചു.
അല്പം ഓര്‍മ്മക്കുറവു അദ്ദേഹത്തിനുണ്ടെങ്കിലും അദ്ധേഹത്തിന്‍റെ വീടെവിടെയാനെന്നു
അദ്ദേഹത്തിനറിയാമെന്നത് തെല്ലോരാശ്വാസമായി. ടാക്സി വിളിച്ചാല്‍ 35 യൂറോയ്ക്ക് അദ്ദേഹത്തെ
വീട്ടിലെത്തിക്കം. എന്റെ കീശയിലുണ്ടായിരുന്ന 15 യൂറോയില്‍നിന്നു 10 എടുത്തു ഞാന്‍ അദ്ദേഹത്തിനു നേരെ നീട്ടി. അത് നിഷേധിച്ചുകൊണ്ട്
അദ്ദേഹം എന്നോട് പറഞ്ഞു, “എനിക്ക് സന്തോഷമായി, എന്‍റെ മക്കള്‍ എന്നോട് കാണിക്കാത്ത
സ്നേഹം മോന്‍ എന്നോട് കാണിച്ചല്ലോ. പണത്തിനുവേണ്ടിയല്ല ഞാന്‍ മോനോടിത് പറഞ്ഞത്, നീ
എന്നോട് കാണിച്ച സ്നേഹം കൊണ്ടാണ്.” അദ്ദേഹത്തെ അവിടെ ഉപേക്ഷിക്കാന്‍ എനിക്ക്
മനസ്സുവന്നില്ല പക്ഷെ മറ്റൊരുവിധേനെയും അദ്ദേഹത്തെ സഹായിക്കുവാനുള്ള വഴികളും
എനിക്കുണ്ടായിരുന്നില്ല. രാത്രി ഒറ്റയ്ക്ക് അവിടെ ഇരിക്കാന്‍ പേടിയാണെന്ന
അദ്ദേഹത്തിന്‍റെ വാക്കുകള്‍ എന്നെ ഏറെ വേദനിപ്പിച്ചു. അദ്ദേഹത്തെ സഹായിക്കാന്‍
എന്തെങ്കിലും വഴിഉണ്ടാക്കി തരണമേയെന്ന ആത്മാര്‍ഥമായി പ്രാര്‍ത്ഥന എന്‍റെയുള്ളില്‍
ഒരുനിമിഷം നിറഞ്ഞു. പിറ്റേന്ന് ഞായറാഴ്ച കാണാമെന്നു വാക്കുകൊടുത്ത് ഞാന്‍ സെമിനാരിയിലേക്ക്
തിരിക്കാന്‍ തുടങ്ങുമ്പോള്‍, അദ്ദേഹത്തെ സഹായിക്കുവാന്‍ ഒരു ഉദ്ധ്യോഗസ്ഥന്‍
അവിടെയെത്തി. സുരക്ഷിതമായി അദ്ദേഹം വീട്ടില്‍ എത്തും എന്ന ആശ്വാസത്തോടെ ബസ്സില്‍
കയറുമ്പോള്‍ എന്‍റെ മനസ്സില്‍ അനാധരാക്കപ്പെട്ടുപോകുന്ന ഒരുപാടുമാതാപിതാക്കളുടെ
മുഖങ്ങള്‍ നിറഞ്ഞു...
excellent.. sabin... May god bless you...
ReplyDelete