Skip to main content

ഇനിയും നിനക്കായ്‌....








ക്രിസ്തുവിനുവേണ്ടി ജീവന്‍ ത്യജിച്ചുകൊണ്ടിരിക്കുന്ന പ്രിയ സഹോദരങ്ങളെ,                                മരണത്തിനുമുന്‍പിലുംസത്യവിശ്വസതിനുവേണ്ടിനിലകൊള്ളുന്ന നിങ്ങളുടെ ഈ അര്‍പ്പണ മാനോഭാവത്തിനുമുന്‍പില്‍ ഞാന്‍ ശിരസ്സ്‌നമിക്കുന്നു. നിങ്ങളുടെ ഈ സഹനങ്ങല്‍ക്കുമുന്‍പില്‍ വെറും കാഴ്ചക്കാരനായി മാത്രം നോക്കിനില്‍കുന്ന എന്‍റെ ഈ വാക്കുകള്‍ക്കു കാര്യമാത്ര പ്രസക്തിഒന്നുമില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. എങ്കിലും നിങ്ങളുടെ ഈ ദൃഡവിശ്വസതിനുമുന്‍പില്‍ ഇത്രയുമെങ്കിലും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ക്രിസ്ത്യാനിആണ് എന്ന് പറയുന്നതിന്‍റെ പ്രസക്തി നഷ്ടമായേക്കുമെന്ന് ഞാന്‍ ഖേദിക്കുന്നു.

         ഇന്ന് സഭക്ക്  നേരിടണ്ടത്  ശാരീരിക സഹനങ്ങളല്ല, മറിച്ച് ആത്മീയ സഹാനങ്ങളാനെന്നു ഞാന്‍കരുതിയിരുന്നു. എന്നാല്‍ ഇന്നു ഞാന്‍ വീണ്ടും തിരിച്ചറിയുന്നു, ക്രിസ്തു ശരീരത്തില്‍ സഹിച്ചതുപോലെ ക്രിസ്ത്യാനികള്‍ ശരീരത്തില്‍ സഹനങ്ങള്‍ ഏറ്റെടുക്കുവാന്‍ വിളിക്കപ്പെട്ടവരാനെന്നു. അവിടെ മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ രോധനം ഞങ്ങളുടെ കാതുകളില്‍ പതിക്കുന്നുണ്ട്. പെട്ടന്നൊരുദിവസം അനാധരാകപ്പെട്ടുപോകുന്ന കുഞ്ഞുങ്ങളുടെ വിലാപസ്വരം ഇവിടെ അലയടിക്കുന്നുണ്ട്. ജീവിതപങ്കാളിയെ നഷ്ടപ്പെടുന്നവരുടെ ധൈന്യത ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്. എനിക്കറിയാം നിങ്ങളുടെ അവസാന ശ്വാസം നിലയ് ക്കുന്നതുവരെയും നിങ്ങള്‍ ക്രിസ്തുവിനെ മുറുകെ പിടിക്കുന്നുണ്ട്. ഇനി നിങ്ങള്‍ അവിടുത്തെ രാജ്യത്തില്‍ എത്തുമ്പോള്‍ അവിടുന്ന് നിങ്ങളെ വലതുകയ്യില്‍ ചേര്‍ത്തുപിടിച്ചു സ്വാഗതം ചെയ്തുകൊള്ളും.

       നിങ്ങളുടെ മരണം ഒരു പരാജയമായി പലരും കാണുന്നുണ്ടാകാം. അത് അന്ന് കാല്‍വരികുന്നില്‍ ക്രിസ്തുവിന്‍റെ മരണസമയത്തും സംഭവിച്ചിരുന്നു. എന്നാല്‍ മൂന്നാം ദിവസത്തെ അവിടുത്തെ ഉത്ഥാനം സകല ജനങ്ങള്‍ക്കും രക്ഷയായി തീര്‍ന്നു. പ്രിയ സഹോദരങ്ങളെ അനേകം ധീര രക്തസാക്ഷികളുടെ ചുടുനിണമാണ് ക്രിസ്തുവിന്‍റെ ഈ സഭയ്ക്ക് ഊര്‍ജ്ജം നല്‍കിയത്. വിശ്വാസത്തിനുവേണ്ടി നിങ്ങളൊഴുക്കിയ രക്തം വെറുതെയാകില്ല എന്ന് തിരിച്ചരിയുവിന്‍. ക്രിസ്തുവിന്‍റെ ഈ സഭ സ്നേഹിക്കുന്ന സഭയാണ്, സമാധാനം അന്വേഷിക്കുന്ന സഭയാണ്, ധാര്‍മിക മൂല്യങ്ങളും, പ്രാര്‍ഥനാമന്ത്രങ്ങളും ജീവിതഗന്ധിയായി നിലനിര്‍ത്തുന്ന സഭയാണ്. അതുകൊണ്ട് നിങ്ങളുടെ മരണത്തിനും നഷ്ടപ്പെടലുകല്‍ക്കുമുന്പിലും നിങ്ങള്‍ അപരരോടുകാണിക്കുന്ന ഈ സ്നേഹം, ഒരുകരണത്തടിക്കുന്നവന് മറ്റേ കരണവുംകൂടെ കാണിച്ചുകൊടുക്കാന്‍ പറഞ്ഞ ക്രിസ്തുവിന്‍റെ വചനത്തിന്‍റെ ജീവിത സാക്ഷ്യമാണ്.

                       അഭിമാനമുണ്ടെനിക്ക്, ഒരു ക്രിസ്ത്യാനിയായി ജനിക്കാനും ജീവിക്കുവാനും സാധിക്കുന്നല്ലോ എന്നോര്‍ത്ത്. ഈ കത്ത് വായിക്കുന്ന അക്രൈസ്സ്തവരായ സഹോദരന്മാര്‍ ഒരുപക്ഷേ വിചാരിച്ചേക്കാം ഇങ്ങനെ ഒരു കത്തിന്‍റെ  പ്രസക്തി എന്തെന്ന്. ഇത് എന്‍റെ ഉള്ളിലെ ഒരു ക്രിസ്ത്യനിയാനെന്നുള്ള ആത്മാഭിമാനത്തിന്‍റെ പ്രഘോഷണമാണ്. ഇന്ന് വാര്‍ത്തയില്‍ കണ്ട നിലവിളിക്കുന്ന എന്‍റെ  സഹോദരങ്ങളുടെ കണ്ണുനീരിനോടുള്ള എന്‍റെ മനോഭാവമാണ്. കരയുന്ന സഹോദരനോട്കൂടെ കരയുവാനും അവനു ആശ്വാസം നല്‍കുവാനും, അവരുടെ ജീവിതത്തിനു അര്‍ത്ഥമുണ്ടെന്ന് പറഞ്ഞു കൊടുക്കനുമുള്ള എന്‍റെ മനസ്സിന്‍റെ വെമ്പലാണ്‌. അതുപോലെ എന്നോടുതന്നെയുള്ള ഒരു ഓര്‍മ്മപ്പെടുത്തലും; ഒരുപാടു ആളുകള്‍ വിശ്വാസത്തിനു വേണ്ടി ജീവത്യാഗം  ചെയ്യുമ്പോള്‍, ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ക്ക് നടുവില്‍, സമ്പന്നതക്ക് നടുവില്‍ എന്‍റെ വിശ്വാസത്തിന്‍റെ ആഴം നഷ്ടപ്പെടരുത്. ഒരു മകന് മാതാപിതാക്കളോട് കടമയുല്ള്ളതുപോലെ, ഇനിമുതല്‍ എനിക്ക് ഈ ധീര രക്തസാക്ഷികളോടും കടമയുണ്ട്. ഈ സത്യവിശ്വാസം സംരക്ഷിക്കാനുള്ള കടമ, വിശുദ്ധിയുള്ള ക്രിസ്ത്യാനിയായി ജീവിക്കുവാനുള്ള കടമ. പ്രിയ ധീര സഹോദരങ്ങളെ നിങ്ങള്‍ക്കുവേണ്ടി ഞങ്ങളിതാ ആ ക്രൂശിതരൂപത്തിനുമുന്പില്‍ കരങ്ങള്‍ വിരിച്ചു പ്രാര്‍ഥിക്കുന്നു. നിങ്ങള്‍ സ്വര്‍ഗരാജ്യത്ത് എത്തുമ്പോള്‍ ഞങ്ങളെയും ഓര്‍ക്കേണമേ.    


                  


        

Comments

Popular posts from this blog

സായാഹ്നം...

                  റോമാ നഗരത്തിലെ തിരക്കുനിറഞ്ഞ ഒരു സായാഹ്നത്തില്‍, വത്തിക്കാന്‍ ചത്വരത്തിന്‍റെ മുന്‍പിലൂടെ സുഹൃത്തുക്കളോടൊപ്പം സെമിനാരിയിലേക്ക് തിരികെ പോകുമ്പോഴാണ് എന്‍റെ മുന്‍പില്‍ ആ കാഴ്ച വന്നുപെട്ടത്. ഒരു വൃദ്ധനായ മനുഷ്യന്‍ ചത്വരത്തിന്‍റെ ഒരു മൂലയിലുള്ള ഒരു അരഭിത്തിയിലേക്ക് കയറിയിരിക്കുവാന്‍ പാടുപെടുന്നു. ഒരു സെമിനാരിക്കാരന്‍റെ മനസ്സാക്ഷി ഉള്ളതുകൊണ്ടാകാം അടുത്തുചെന്ന് കയറിയിരിക്കാന്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചു. എവിടെയോ മറിഞ്ഞു വീണപ്പോള്‍ കിട്ടിയ മുറിവുകള്‍ അദ്ദേഹത്തിന്‍റെ മുഖത്തും കൈകാല്‍മുട്ടുകളിലും ഉണ്ടായിരുന്നു. വൃദ്ധനായ ആ മനുഷ്യനോടു തോന്നിയ സഹതാപം അദ്ദേഹത്തോട് സംസാരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. വീടെവിടെയാണ് കൂടെയാരുമില്ലേ എന്ന ചോദ്യത്തിന് കണ്ണുനീരുമാത്രമായിരുന്നു മറുപടി. ഷര്‍ട്ടില്‍ ധരിച്ചിരുന്ന കോളര്‍ കണ്ട് ഞാന്‍ ഒരു വൈദികനാണെന്ന് വിചാരിച്ചാകാം അദ്ദേഹം എന്നോട് തന്‍റെ അവസ്ഥ പങ്കുവച്ചു. ഇറ്റാലിയന്‍ വംശജനായ അദ്ദേഹത്തിന്‍റെ ഭാഷ പൂര്‍ണ്ണമായി മനസ്സിലാക്കാനുള്ള ഭാഷാപരിജ്ഞാനം എനിക്ക് ഇല്ലായിരുന്നെങ്കിലും, നാല് മക്കള്‍ ചേര്‍ന്ന് അദ്ധേഹത്തെ വീട്ടില്‍നിന്ന് പറഞ്ഞുവിട്ടതാനെന്ന്

കുതിക്കുന്ന വിമർശനത്തിൽ കിതയ്ക്കുന്ന പൗരോഹിത്യം

                                       കേരള സഭയിൽ നിലവിൽ ഉണ്ടായിട്ടുള്ള സംഭവ വികാസങ്ങളുടെ പാശ്ചാത്തലത്തിൽ എന്‍റെ മനസ്സിൽ ഉരുത്തിരിഞ്ഞ ചില ചിന്തകൾ പങ്കുവയ്ക്കാൻ ആണ് ഇൗ കുറിപ്പ് എഴുതുന്നത്.                    സത്യവിശ്വാസികൾക്ക് ഒരുപാട് വേദന ഉണ്ടാക്കുന്ന സംഭവവികാസങ്ങളാണ് ഇൗ അടുത്ത നാളുകളായി ഭാരത കത്തോലിക്കാ സഭയിൽ നടന്നുകൊണ്ടിരിക്കുന്നത്. സത്യവിശ്വാസി എന്ന് പറയുമ്പോൾ, മാമ്മോദീസ വെള്ളം തലയിൽ വീണു എന്നതുകൊണ്ട് മാത്രം ആയില്ല, മറിച്ച്‌ സഭയോട് ചേർന്ന് കൗദാശിക ജീവിതം നയിക്കുന്ന, തിരുസഭയുടെ പ്രമാണങ്ങൾ പാലിക്കുന്ന, ദൈവിക പ്രമാണങ്ങളെ അനുസരിക്കുന്ന ആളെയാണ് ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത്. മേൽപ്പറഞ്ഞതിൽ എന്തിനെങ്കിലും കുറവ് സംഭവിക്കുമ്പോൾ മനസ്ഥപിച്ച്, പരിശുദ്ധ കുമ്പസാരം സ്വീകരിച്ച് സഭയോട് ഐക്കപ്പെടാൻ ശ്രമിക്കുകയും വേണം. അത്തരത്തിൽ ചിന്തിക്കുമ്പോൾ ഞാൻ ഒരു സത്യവിശ്വാസിയാണ്, ഇത് വായിക്കുന്ന ആൾ അങ്ങനെയാണോ എന്ന് ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കും. കാരണം നാമൊക്കെ വിമർശനങ്ങൾ നടത്തുന്നവരാണ്, വിമർശനശരങ്ങൾ തോടുത്തുവിടുമ്പോൾ അതിനുള്ള യോഗ്യത കൂടെ ഉറപ്പുവരത്തണമല്ലോ !!! സഭയിൽ നാം ആര്?