വാര്‍ദ്ധക്യത്തിന്‍റെ നിഷ്കളങ്കതയും നിസ്സഹായതയെയും സൂചിപ്പിക്കാനാണ് മലയാളികള്‍ ഉപയോഗിക്കുന്ന സംജ്ഞയാണ് ആറും അറുപതും ഒരുപോലാണെന്നത്. ഈ നൂറ്റാണ്ടിലെ ഒരു പ്രതിഭാസമാണ് വാര്‍ദ്ധക്യത്തിനോപ്പമുള്ള മറവിരോകവും.
രാഷ്ട്രീയം ജീവിതമാക്കി നാടിനും നാട്ടാര്‍ക്കുംവേണ്ടി വാര്‍ധക്യത്തില്‍ പോലും അവിശ്രാന്തം സേവനം ചെയ്തവരെ നമ്മള്‍ ആദരവോടെ മഹാന്മാരെന്നു വിളിച്ചു.
ഇന്നുമുണ്ട് രാഷ്ട്രീയക്കാര്‍, എല്ലാം നാടിനുവേണ്ടി എന്ന് പറഞ്ഞു സ്വന്തം കുംബ വളര്‍ത്തുന്നതുപോലെ വീടിന്‍റെ വലുപ്പംകൂട്ടാന്‍ ഓടി നടക്കുന്നവര്‍. (ഇതൊരു പൊതുവായ വിമര്‍ശനമാണെന്നു തോനുന്നുവെങ്കില്‍ എന്നോട് ക്ഷമിക്കു....) മറവിരോഗം വന്നാലും നടക്കാനും വാതുറന്നു ഒരുവാക്ക് സംസാരിക്കാന്‍ പറ്റാതായാലും അവര്‍ അധികാരത്തിനു വേണ്ടി എന്ത് ത്യാഗവും ചെയ്യും.... രാഷ്ട്രത്തെ സേവിക്കണമല്ലോ !!!!!!!
മരണം വരെയും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരെ ശുശ്രൂഷിച്ച ഒരമ്മയുണ്ടായിരുന്നു കല്‍ക്കട്ടയില്‍ "പാവങ്ങളുടെ അമ്മ" മദര്‍ തെരേസ. ഭാരതത്തില്‍ പിറക്കതിരുന്നിട്ടും മനസാക്ഷിയുള്ള ഭാരതീയന്‍റെ മനസ്സില്‍ ഇടം നേടിയ ഒരമ്മ...
വാര്‍ധക്യം മറവിയിലേക്ക് നയിച്ചതുകൊണ്ടാണോ അതോ ഉള്ളിലുള്ള വിഡ്ഢിയെ ഒരിക്കല്‍ കൂടെ ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കുവാനാണോ എന്നറിയില്ല ഒരു "മഹാന്‍" പറഞ്ഞു, മദര്‍ തെരേസ മതം മാറ്റുകയായിരുന്നെന്നു.....
പ്രിയ സുഹൃത്തേ താങ്കള്‍ പറഞ്ഞത് ശരിയാണ് മദര്‍ മതം മാറ്റുകയായിരുന്നു....ഭിക്ഷ യാചിച്ചകൈകളിലേക്ക് കാര്‍ക്കിച്ചു തുപ്പിയ മനുഷ്യനോടു എനിക്കുള്ളത് കിട്ടി ഇനി എന്‍റെ കുഞ്ഞുങ്ങള്‍ക്കുള്ളത് തരു, എന്ന് പറഞ്ഞു ആ അമ്മ മതം മാറ്റുകയായിരുന്നു. മനുഷ്യ ഹൃദയങ്ങളിലെ അഹങ്കാരത്തെ, സ്വാര്‍ഥതയെ, നിസ്സഹായഅവസ്ഥകളെ, തുടങ്ങി ആയിരക്കണക്കിന് തിന്മയുടെ ഭാവങ്ങളെ മാറ്റിയെടുക്കാന്‍, ഒരാള്‍ ആത്മാര്‍ഥമായ സ്നേഹ ഭാവങ്ങളോടെ തുനിഞ്ഞിറങ്ങിയാല്‍ സാധിക്കുമെന്ന "മതം" ജീവിച്ചും, ജീവിച്ചത് പറഞ്ഞും, കാണിച്ചു തരുകയാണ് അവര്‍ ചെയ്തത്...
ആ ജീവിതത്തില്‍ എവിടെയെങ്കിലും ആര്‍ക്കെങ്കിലും ക്രിസ്തുവിനെ കണ്ടെത്താന്‍ സാധിച്ചെങ്കില്‍ പ്രിയ സുഹൃത്തേ അതിനു അസൂയപ്പെടുകയോ തെറിവിളിക്കുകയോ അല്ല ചെയ്യേണ്ടത്.....
ജീവിച്ചു കാണിക്ക്.....അല്ലാതെ ഈ പ്രായത്തില്‍ വെറുതെ പിച്ചും പേയും പറഞ്ഞു വെറുതെ എന്തിനാ മനസ്സില്‍ അല്പം മാത്രമെങ്കിലും ബാക്കിയുള്ള നന്മയെ കെടുത്തികളയുന്നത്.
ഒരു കാര്യം കൂടി ഓര്‍മിപ്പിക്കട്ടെ.....ഏതു പണ്ഡിതനും തെറ്റ് സംഭവിക്കാം, പക്ഷേ അത് തെറ്റായി പോയി എന്ന് തോന്നിയാല്‍ തിരുത്തുന്നത് മാന്യന്മാര്‍ക്കു മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്...
താങ്കള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.....നന്ദി....
Comments
Post a Comment