Skip to main content

ജലം...





   എവിടെനിന്നോ ആരില്‍നിന്നോ ഉത്ഭവിച്ച ആ അഗ്നി, അതിനു ഉത്ഭവത്തിനു വഴിവച്ചതിനെയോക്കെയും നശിപ്പിച്ച്, മരപ്പടര്‍പ്പുകളെ മുഴുവന്‍ വിഴുങ്ങിക്കൊണ്ട് കാടെങ്ങും പടര്‍ന്നുകൊണ്ടിരുന്നു.........
      സ്വന്തം ജീവനെ അഗ്നിയില്‍നിന്നും രക്ഷിക്കുവാനുള്ള മരണപ്പാച്ചിലോടെ ചില്ലകളില്‍നിന്നു ചില്ലകളിലേക്ക്‌ ആഞ്ഞുപറക്കുമ്പോഴും ആ കുരുവികുഞ്ഞിന്‍റെ ചങ്ങിടിപ്പിന്‍റെ ഇരട്ടിവേഗത്തില്‍, അഗ്നിപ്പിണരുകളും അവനെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. പടരുന്ന അഗ്നിയുടെ ചൂടും, നെട്ടോട്ടത്തിന്‍റെ ക്ഷീണവും അവന്‍റെ വേകതകുറയ്ക്കുമ്പോള്‍ അവന്‍ ആ കാഴ്ച കണ്ടു. പറന്നെത്താനാകുന്നത്ര ദൂരത്തില്‍ വറ്റിഒഴുകുന്ന  ഒരു കൊച്ചരുവിയെ മരങ്ങളില്‍നിന്നും കൊഴിഞ്ഞുവീണ ഇലകളും ചില്ലകളും തടഞ്ഞുവച്ചിരിക്കുന്നു.......

  അവന്‍ ആകുന്നത്ര വേഗത്തില്‍ പറന്നു, വെള്ളം തടഞ്ഞുനിര്‍ത്തിയ അഴുകിത്തീരാരായ ചപ്പില്‍ ആഞ്ഞുകൊത്തി. ഉടനെ അവനെയും അവന്‍ നിന്ന പരിസരത്തെയും കുളിരണിയിച്ചുകൊണ്ട് ജലം അവിടെയെങ്ങും പരന്നു. ആ ജലം അവന്‍റെ ജീവനെ രക്ഷിക്കുവാന്‍ പര്യാപ്തമായിരുന്നു......     



Comments

Popular posts from this blog

കുതിക്കുന്ന വിമർശനത്തിൽ കിതയ്ക്കുന്ന പൗരോഹിത്യം

                                       കേരള സഭയിൽ നിലവിൽ ഉണ്ടായിട്ടുള്ള സംഭവ വികാസങ്ങളുടെ പാശ്ചാത്തലത്തിൽ എന്‍റെ മനസ്സിൽ ഉരുത്തിരിഞ്ഞ ചില ചിന്തകൾ പങ്കുവയ്ക്കാൻ ആണ് ഇൗ കുറിപ്പ് എഴുതുന്നത്.                    സത്യവിശ്വാസികൾക്ക് ഒരുപാട് വേദന ഉണ്ടാക്കുന്ന സംഭവവികാസങ്ങളാണ് ഇൗ അടുത്ത നാളുകളായി ഭാരത കത്തോലിക്കാ സഭയിൽ നടന്നുകൊണ്ടിരിക്കുന്നത്. സത്യവിശ്വാസി എന്ന് പറയുമ്പോൾ, മാമ്മോദീസ വെള്ളം തലയിൽ വീണു എന്നതുകൊണ്ട് മാത്രം ആയില്ല, മറിച്ച്‌ സഭയോട് ചേർന്ന് കൗദാശിക ജീവിതം നയിക്കുന്ന, തിരുസഭയുടെ പ്രമാണങ്ങൾ പാലിക്കുന്ന, ദൈവിക പ്രമാണങ്ങളെ അനുസരിക്കുന്ന ആളെയാണ് ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത്. മേൽപ്പറഞ്ഞതിൽ എന്തിനെങ്കിലും കുറവ് സംഭവിക്കുമ്പോൾ മനസ്ഥപിച്ച്, പരിശുദ്ധ കുമ്പസാരം സ്വീകരിച്ച് സഭയോട് ഐക്കപ്പെടാൻ ശ്രമിക്കുകയും വേണം. അത്തരത്തിൽ ചിന്തിക്കുമ്പോൾ ഞാൻ ഒരു സത്യവിശ്വാസിയാണ്, ഇത് വായിക്കുന്ന ആൾ അങ്ങനെയാണോ എന്ന് ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്...

മോഹന രാഗം...

                വാര്‍ദ്ധക്യത്തിന്‍റെ നിഷ്കളങ്കതയും നിസ്സഹായതയെയും സൂചിപ്പിക്കാനാണ് മലയാളികള്‍ ഉപയോഗിക്കുന്ന സംജ്ഞയാണ് ആറും അറുപതും ഒരുപോലാണെന്നത്. ഈ നൂറ്റാണ്ടിലെ ഒരു പ്രതിഭാസമാണ് വാര്‍ദ്ധക്യത്തിനോപ്പമുള്ള മറവിരോകവും.            രാഷ്ട്രീയം ജീവിതമാക്കി നാടിനും നാട്ടാര്‍ക്കുംവേണ്ടി വാര്‍ധക്യത്തില്‍ പോലും അവിശ്രാന്തം സേവനം ചെയ്തവരെ നമ്മള്‍ ആദരവോടെ മഹാന്മാരെന്നു വിളിച്ചു.              ഇന്നുമുണ്ട് രാഷ്ട്രീയക്കാര്‍, എല്ലാം നാടിനുവേണ്ടി എന്ന് പറഞ്ഞു സ്വന്തം കുംബ വളര്‍ത്തുന്നതുപോലെ വീടിന്‍റെ വലുപ്പംകൂട്ടാന്‍ ഓടി നടക്കുന്നവര്‍. (ഇതൊരു പൊതുവായ വിമര്‍ശനമാണെന്നു തോനുന്നുവെങ്കില്‍ എന്നോട് ക്ഷമിക്കു....) മറവിരോഗം വന്നാലും നടക്കാനും വാതുറന്നു ഒരുവാക്ക് സംസാരിക്കാന്‍ പറ്റാതായാലും അവര്‍ അധികാരത്തിനു വേണ്ടി എന്ത് ത്യാഗവും ചെയ്യും.... രാഷ്ട്രത്തെ സേവിക്കണമല്ലോ !!!!!!!              മരണം വരെയും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരെ ശുശ്രൂഷിച്ച ഒരമ്മയുണ്ടായിരുന്നു ...