Skip to main content

Posts

ജലം...

   എവിടെനിന്നോ ആരില്‍നിന്നോ ഉത്ഭവിച്ച ആ അഗ്നി, അതിനു ഉത്ഭവത്തിനു വഴിവച്ചതിനെയോക്കെയും നശിപ്പിച്ച്, മരപ്പടര്‍പ്പുകളെ മുഴുവന്‍ വിഴുങ്ങിക്കൊണ്ട് കാടെങ്ങും പടര്‍ന്നുകൊണ്ടിരുന്നു.........       സ്വന്തം ജീവനെ അഗ്നിയില്‍നിന്നും രക്ഷിക്കുവാനുള്ള മരണപ്പാച്ചിലോടെ ചില്ലകളില്‍നിന്നു ചില്ലകളിലേക്ക്‌ ആഞ്ഞുപറക്കുമ്പോഴും ആ കുരുവികുഞ്ഞിന്‍റെ ചങ്ങിടിപ്പിന്‍റെ ഇരട്ടിവേഗത്തില്‍, അഗ്നിപ്പിണരുകളും അവനെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. പടരുന്ന അഗ്നിയുടെ ചൂടും, നെട്ടോട്ടത്തിന്‍റെ ക്ഷീണവും അവന്‍റെ വേകതകുറയ്ക്കുമ്പോള്‍ അവന്‍ ആ കാഴ്ച കണ്ടു. പറന്നെത്താനാകുന്നത്ര ദൂരത്തില്‍ വറ്റിഒഴുകുന്ന  ഒരു കൊച്ചരുവിയെ മരങ്ങളില്‍നിന്നും കൊഴിഞ്ഞുവീണ ഇലകളും ചില്ലകളും തടഞ്ഞുവച്ചിരിക്കുന്നു.......   അവന്‍ ആകുന്നത്ര വേഗത്തില്‍ പറന്നു, വെള്ളം തടഞ്ഞുനിര്‍ത്തിയ അഴുകിത്തീരാരായ ചപ്പില്‍ ആഞ്ഞുകൊത്തി. ഉടനെ അവനെയും അവന്‍ നിന്ന പരിസരത്തെയും കുളിരണിയിച്ചുകൊണ്ട് ജലം അവിടെയെങ്ങും പരന്നു. ആ ജലം അവന്‍റെ ജീവനെ രക്ഷിക്കുവാന്‍ പര്യാപ്തമായിരുന്നു......     

ഇനിയും നിനക്കായ്‌....

ക്രിസ്തുവിനുവേണ്ടി ജീവന്‍ ത്യജിച്ചുകൊണ്ടിരിക്കുന്ന പ്രിയ സഹോദരങ്ങളെ,                                  മരണത്തിനുമുന്‍പിലുംസത്യവിശ്വസതിനുവേണ്ടിനിലകൊള്ളുന്ന നിങ്ങളുടെ ഈ അര്‍പ്പണ മാനോഭാവത്തിനുമുന്‍പില്‍ ഞാന്‍ ശിരസ്സ്‌നമിക്കുന്നു. നിങ്ങളുടെ ഈ സഹനങ്ങല്‍ക്കുമുന്‍പില്‍ വെറും കാഴ്ചക്കാരനായി മാത്രം നോക്കിനില്‍കുന്ന എന്‍റെ ഈ വാക്കുകള്‍ക്കു കാര്യമാത്ര പ്രസക്തിഒന്നുമില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. എങ്കിലും നിങ്ങളുടെ ഈ ദൃഡവിശ്വസതിനുമുന്‍പില്‍ ഇത്രയുമെങ്കിലും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ക്രിസ്ത്യാനിആണ് എന്ന് പറയുന്നതിന്‍റെ പ്രസക്തി നഷ്ടമായേക്കുമെന്ന് ഞാന്‍ ഖേദിക്കുന്നു.          ഇന്ന് സഭക്ക്  നേരിടണ്ടത്  ശാരീരിക സഹനങ്ങളല്ല, മറിച്ച് ആത്മീയ സഹാനങ്ങളാനെന്നു ഞാന്‍കരുതിയിരുന്നു. എന്നാല്‍ ഇന്നു ഞാന്‍ വീണ്ടും തിരിച്ചറിയുന്നു, ക്രിസ്തു ശരീരത്തില്‍ സഹിച്ചതുപോലെ ക്രിസ്ത്യാനികള്‍ ശരീരത്തില്‍ സഹനങ്ങള്‍ ഏറ്റെടുക്കുവാന്‍ വിളിക്കപ്പെട്ടവരാനെന്നു. അവിടെ മക്കളെ നഷ്ടപ്പെടുന്...