Skip to main content

Posts

Showing posts from 2015

സായാഹ്നം...

                  റോമാ നഗരത്തിലെ തിരക്കുനിറഞ്ഞ ഒരു സായാഹ്നത്തില്‍, വത്തിക്കാന്‍ ചത്വരത്തിന്‍റെ മുന്‍പിലൂടെ സുഹൃത്തുക്കളോടൊപ്പം സെമിനാരിയിലേക്ക് തിരികെ പോകുമ്പോഴാണ് എന്‍റെ മുന്‍പില്‍ ആ കാഴ്ച വന്നുപെട്ടത്. ഒരു വൃദ്ധനായ മനുഷ്യന്‍ ചത്വരത്തിന്‍റെ ഒരു മൂലയിലുള്ള ഒരു അരഭിത്തിയിലേക്ക് കയറിയിരിക്കുവാന്‍ പാടുപെടുന്നു. ഒരു സെമിനാരിക്കാരന്‍റെ മനസ്സാക്ഷി ഉള്ളതുകൊണ്ടാകാം അടുത്തുചെന്ന് കയറിയിരിക്കാന്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചു. എവിടെയോ മറിഞ്ഞു വീണപ്പോള്‍ കിട്ടിയ മുറിവുകള്‍ അദ്ദേഹത്തിന്‍റെ മുഖത്തും കൈകാല്‍മുട്ടുകളിലും ഉണ്ടായിരുന്നു. വൃദ്ധനായ ആ മനുഷ്യനോടു തോന്നിയ സഹതാപം അദ്ദേഹത്തോട് സംസാരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. വീടെവിടെയാണ് കൂടെയാരുമില്ലേ എന്ന ചോദ്യത്തിന് കണ്ണുനീരുമാത്രമായിരുന്നു മറുപടി. ഷര്‍ട്ടില്‍ ധരിച്ചിരുന്ന കോളര്‍ കണ്ട് ഞാന്‍ ഒരു വൈദികനാണെന്ന് വിചാരിച്ചാകാം അദ്ദേഹം എന്നോട് തന്‍റെ അവസ്ഥ പങ്കുവച്ചു. ഇറ്റാലിയന്‍ വംശജനായ അദ്ദേഹത്തിന്‍റെ ഭാഷ പൂര്‍ണ്ണമായി മനസ്സിലാക്കാനുള്ള ഭാഷാപരിജ്ഞാനം എനിക്ക് ഇല്ലായിരുന്നെങ്കിലും, നാല് മക്കള്‍ ചേര്‍ന്ന് അദ്ധേഹത്തെ വീട്ടില്‍നിന്ന് പറഞ്ഞുവിട്ടതാനെന്ന്

മോഹന രാഗം...

                വാര്‍ദ്ധക്യത്തിന്‍റെ നിഷ്കളങ്കതയും നിസ്സഹായതയെയും സൂചിപ്പിക്കാനാണ് മലയാളികള്‍ ഉപയോഗിക്കുന്ന സംജ്ഞയാണ് ആറും അറുപതും ഒരുപോലാണെന്നത്. ഈ നൂറ്റാണ്ടിലെ ഒരു പ്രതിഭാസമാണ് വാര്‍ദ്ധക്യത്തിനോപ്പമുള്ള മറവിരോകവും.            രാഷ്ട്രീയം ജീവിതമാക്കി നാടിനും നാട്ടാര്‍ക്കുംവേണ്ടി വാര്‍ധക്യത്തില്‍ പോലും അവിശ്രാന്തം സേവനം ചെയ്തവരെ നമ്മള്‍ ആദരവോടെ മഹാന്മാരെന്നു വിളിച്ചു.              ഇന്നുമുണ്ട് രാഷ്ട്രീയക്കാര്‍, എല്ലാം നാടിനുവേണ്ടി എന്ന് പറഞ്ഞു സ്വന്തം കുംബ വളര്‍ത്തുന്നതുപോലെ വീടിന്‍റെ വലുപ്പംകൂട്ടാന്‍ ഓടി നടക്കുന്നവര്‍. (ഇതൊരു പൊതുവായ വിമര്‍ശനമാണെന്നു തോനുന്നുവെങ്കില്‍ എന്നോട് ക്ഷമിക്കു....) മറവിരോഗം വന്നാലും നടക്കാനും വാതുറന്നു ഒരുവാക്ക് സംസാരിക്കാന്‍ പറ്റാതായാലും അവര്‍ അധികാരത്തിനു വേണ്ടി എന്ത് ത്യാഗവും ചെയ്യും.... രാഷ്ട്രത്തെ സേവിക്കണമല്ലോ !!!!!!!              മരണം വരെയും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരെ ശുശ്രൂഷിച്ച ഒരമ്മയുണ്ടായിരുന്നു കല്‍ക്കട്ടയില്‍ "പാവങ്ങളുടെ അമ്മ" മദര്‍ തെരേസ. ഭാരതത്തില്‍ പിറക്കതിരുന്നിട്ടും മനസാക്ഷിയുള്ള ഭാരതീയന്‍റെ മനസ്സില്‍ ഇടം നേടിയ ഒരമ്
ജീവിതമാകുന്ന ആഴക്കടലിലൂടെ യാത്രചെയ്യുമ്പോള്‍, കോരിച്ചൊരിയുന്ന പേമാരിയിലും, ഭീതിപ്പെടുത്തുന്ന കൊടുംകാറ്റിലും നിന്‍റെ സ്നേഹമുള്ള കരം കൂടെയുണ്ടെങ്കില്‍ എനിക്കതുമതി.....നീ കൂടെയുണ്ടെന്നുള്ള വിശ്വാസം....നമ്മള്‍ ഒരുമിച്ചാനെന്നുള്ള വിശ്വാസം....ഇനിയും എത്രവേനമെങ്കിലും യാത്രചെയ്യാന്‍ ഞാന്‍ തയ്യാര്‍....