എവിടെനിന്നോ ആരില്‍നിന്നോ ഉത്ഭവിച്ച ആ അഗ്നി, അതിനു ഉത്ഭവത്തിനു വഴിവച്ചതിനെയോക്കെയും നശിപ്പിച്ച്, മരപ്പടര്‍പ്പുകളെ മുഴുവന്‍ വിഴുങ്ങിക്കൊണ്ട് കാടെങ്ങും പടര്‍ന്നുകൊണ്ടിരുന്നു......... സ്വന്തം ജീവനെ അഗ്നിയില്‍നിന്നും രക്ഷിക്കുവാനുള്ള മരണപ്പാച്ചിലോടെ ചില്ലകളില്‍നിന്നു ചില്ലകളിലേക്ക് ആഞ്ഞുപറക്കുമ്പോഴും ആ കുരുവികുഞ്ഞിന്‍റെ ചങ്ങിടിപ്പിന്‍റെ ഇരട്ടിവേഗത്തില്‍, അഗ്നിപ്പിണരുകളും അവനെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. പടരുന്ന അഗ്നിയുടെ ചൂടും, നെട്ടോട്ടത്തിന്‍റെ ക്ഷീണവും അവന്‍റെ വേകതകുറയ്ക്കുമ്പോള്‍ അവന്‍ ആ കാഴ്ച കണ്ടു. പറന്നെത്താനാകുന്നത്ര ദൂരത്തില്‍ വറ്റിഒഴുകുന്ന ഒരു കൊച്ചരുവിയെ മരങ്ങളില്‍നിന്നും കൊഴിഞ്ഞുവീണ ഇലകളും ചില്ലകളും തടഞ്ഞുവച്ചിരിക്കുന്നു....... അവന്‍ ആകുന്നത്ര വേഗത്തില്‍ പറന്നു, വെള്ളം തടഞ്ഞുനിര്‍ത്തിയ അഴുകിത്തീരാരായ ചപ്പില്‍ ആഞ്ഞുകൊത്തി. ഉടനെ അവനെയും അവന്‍ നിന്ന പരിസരത്തെയും കുളിരണിയിച്ചുകൊണ്ട് ജലം അവിടെയെങ്ങും പരന്നു. ആ ജലം അവന്‍റെ ജീവനെ രക്ഷിക്കുവാന്‍ പര്യാപ്തമായിരുന്നു......
A Kaleidoscope of reflections... "Thy word is a lamp unto my feet and a light unto my path" (Psalm, 119:105)