കേരള സഭയിൽ നിലവിൽ ഉണ്ടായിട്ടുള്ള സംഭവ വികാസങ്ങളുടെ പാശ്ചാത്തലത്തിൽ എന്‍റെ മനസ്സിൽ ഉരുത്തിരിഞ്ഞ ചില ചിന്തകൾ പങ്കുവയ്ക്കാൻ ആണ് ഇൗ കുറിപ്പ് എഴുതുന്നത്. സത്യവിശ്വാസികൾക്ക് ഒരുപാട് വേദന ഉണ്ടാക്കുന്ന സംഭവവികാസങ്ങളാണ് ഇൗ അടുത്ത നാളുകളായി ഭാരത കത്തോലിക്കാ സഭയിൽ നടന്നുകൊണ്ടിരിക്കുന്നത്. സത്യവിശ്വാസി എന്ന് പറയുമ്പോൾ, മാമ്മോദീസ വെള്ളം തലയിൽ വീണു എന്നതുകൊണ്ട് മാത്രം ആയില്ല, മറിച്ച് സഭയോട് ചേർന്ന് കൗദാശിക ജീവിതം നയിക്കുന്ന, തിരുസഭയുടെ പ്രമാണങ്ങൾ പാലിക്കുന്ന, ദൈവിക പ്രമാണങ്ങളെ അനുസരിക്കുന്ന ആളെയാണ് ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത്. മേൽപ്പറഞ്ഞതിൽ എന്തിനെങ്കിലും കുറവ് സംഭവിക്കുമ്പോൾ മനസ്ഥപിച്ച്, പരിശുദ്ധ കുമ്പസാരം സ്വീകരിച്ച് സഭയോട് ഐക്കപ്പെടാൻ ശ്രമിക്കുകയും വേണം. അത്തരത്തിൽ ചിന്തിക്കുമ്പോൾ ഞാൻ ഒരു സത്യവിശ്വാസിയാണ്, ഇത് വായിക്കുന്ന ആൾ അങ്ങനെയാണോ എന്ന് ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കും. കാരണം നാമൊക്കെ വിമർശനങ്ങൾ നടത്തുന്നവരാണ്, വിമർശനശരങ്ങൾ തോടുത്തുവിടുമ്പോൾ അതിനുള്ള യോഗ്യത കൂടെ ഉറപ്പുവരത്തണമല്ലോ !!! സഭയിൽ നാം ആര്?
A Kaleidoscope of reflections... "Thy word is a lamp unto my feet and a light unto my path" (Psalm, 119:105)