Skip to main content

Posts

Showing posts from November, 2015

സായാഹ്നം...

                  റോമാ നഗരത്തിലെ തിരക്കുനിറഞ്ഞ ഒരു സായാഹ്നത്തില്‍, വത്തിക്കാന്‍ ചത്വരത്തിന്‍റെ മുന്‍പിലൂടെ സുഹൃത്തുക്കളോടൊപ്പം സെമിനാരിയിലേക്ക് തിരികെ പോകുമ്പോഴാണ് എന്‍റെ മുന്‍പില്‍ ആ കാഴ്ച വന്നുപെട്ടത്. ഒരു വൃദ്ധനായ മനുഷ്യന്‍ ചത്വരത്തിന്‍റെ ഒരു മൂലയിലുള്ള ഒരു അരഭിത്തിയിലേക്ക് കയറിയിരിക്കുവാന്‍ പാടുപെടുന്നു. ഒരു സെമിനാരിക്കാരന്‍റെ മനസ്സാക്ഷി ഉള്ളതുകൊണ്ടാകാം അടുത്തുചെന്ന് കയറിയിരിക്കാന്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചു. എവിടെയോ മറിഞ്ഞു വീണപ്പോള്‍ കിട്ടിയ മുറിവുകള്‍ അദ്ദേഹത്തിന്‍റെ മുഖത്തും കൈകാല്‍മുട്ടുകളിലും ഉണ്ടായിരുന്നു. വൃദ്ധനായ ആ മനുഷ്യനോടു തോന്നിയ സഹതാപം അദ്ദേഹത്തോട് സംസാരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. വീടെവിടെയാണ് കൂടെയാരുമില്ലേ എന്ന ചോദ്യത്തിന് കണ്ണുനീരുമാത്രമായിരുന്നു മറുപടി. ഷര്‍ട്ടില്‍ ധരിച്ചിരുന്ന കോളര്‍ കണ്ട് ഞാന്‍ ഒരു വൈദികനാണെന്ന് വിചാരിച്ചാകാം അദ്ദേഹം എന്നോട് തന്‍റെ അവസ്ഥ പങ്കുവച്ചു. ഇറ്റാലിയന്‍ വംശജനായ അദ്ദേഹത്തിന്‍റെ ഭാഷ പൂര്‍ണ്ണമായി മനസ്സിലാക്കാനുള്ള ഭാഷാപരിജ്ഞാനം എനിക്ക് ഇല്ലായിരുന്നെങ്കിലും, നാല് മക്കള്‍ ചേര്‍ന്ന് അദ്ധേഹത്തെ വീട്ടില്‍നിന്ന് പറഞ്ഞുവിട്ടതാനെന്ന്