Skip to main content

Posts

Showing posts from February, 2015

മോഹന രാഗം...

                വാര്‍ദ്ധക്യത്തിന്‍റെ നിഷ്കളങ്കതയും നിസ്സഹായതയെയും സൂചിപ്പിക്കാനാണ് മലയാളികള്‍ ഉപയോഗിക്കുന്ന സംജ്ഞയാണ് ആറും അറുപതും ഒരുപോലാണെന്നത്. ഈ നൂറ്റാണ്ടിലെ ഒരു പ്രതിഭാസമാണ് വാര്‍ദ്ധക്യത്തിനോപ്പമുള്ള മറവിരോകവും.            രാഷ്ട്രീയം ജീവിതമാക്കി നാടിനും നാട്ടാര്‍ക്കുംവേണ്ടി വാര്‍ധക്യത്തില്‍ പോലും അവിശ്രാന്തം സേവനം ചെയ്തവരെ നമ്മള്‍ ആദരവോടെ മഹാന്മാരെന്നു വിളിച്ചു.              ഇന്നുമുണ്ട് രാഷ്ട്രീയക്കാര്‍, എല്ലാം നാടിനുവേണ്ടി എന്ന് പറഞ്ഞു സ്വന്തം കുംബ വളര്‍ത്തുന്നതുപോലെ വീടിന്‍റെ വലുപ്പംകൂട്ടാന്‍ ഓടി നടക്കുന്നവര്‍. (ഇതൊരു പൊതുവായ വിമര്‍ശനമാണെന്നു തോനുന്നുവെങ്കില്‍ എന്നോട് ക്ഷമിക്കു....) മറവിരോഗം വന്നാലും നടക്കാനും വാതുറന്നു ഒരുവാക്ക് സംസാരിക്കാന്‍ പറ്റാതായാലും അവര്‍ അധികാരത്തിനു വേണ്ടി എന്ത് ത്യാഗവും ചെയ്യും.... രാഷ്ട്രത്തെ സേവിക്കണമല്ലോ !!!!!!!              മരണം വരെയും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരെ ശുശ്രൂഷിച്ച ഒരമ്മയുണ്ടായിരുന്നു കല്‍ക്കട്ടയില്‍ "പാവങ്ങളുടെ അമ്മ" മദര്‍ തെരേസ. ഭാരതത്തില്‍ പിറക്കതിരുന്നിട്ടും മനസാക്ഷിയുള്ള ഭാരതീയന്‍റെ മനസ്സില്‍ ഇടം നേടിയ ഒരമ്