Skip to main content

Posts

Showing posts from December, 2014

പൊതിക്കെട്ട്...

    വ്യ ത്യസ്ഥതയെ പ്രണയിക്കാന്‍ തുടങ്ങിയ തത്വശാസ്ത്രപഠനകാലം. ദാരിദ്ര്യത്തോട് കൂട്ടുചേരേണ്ട, ദരിദ്രരോട് കാരുണ്യം കാണിക്കേണ്ട ക്രൈസ്തവതയുടെ ആദര്‍ശങ്ങള്‍ ഹൃദയത്തിന്‍റെ ഇടനാഴിയില്‍ ആഞ്ഞടിച്ച ഒരുദിവസം ഞാനും തീരുമാനിച്ചു, ഇതുവരെയും തിരിഞ്ഞുനോക്കാതിരുന്ന മങ്കലപ്പുഴയ സെമിനാരിയിലെ സാമൂഹ്യ സേവനരംഗങ്ങളില്‍ ചേര്‍ന്ന് പ്രവത്തിക്കണം. അങ്ങനെ, ഞാന്‍ എന്‍റെ സുഹൃത്തുക്കളുടെ കൂടെ, സര്‍ക്കാര്‍ ആശുപത്രികളിലും, വൃദ്ധസദനങ്ങളിലും, ദരിദ്രര്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന ആലുവയിലെ കോളനികളിലുമൊക്കെ സന്ദര്‍ശനം നടത്തി, അവരോടു സംസാരിക്കുകയും, അവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുകയുമൊക്കെ ചെയ്യാന്‍ ശ്രമിച്ചു. ഒരുപാട് നല്ല അനുഭവങ്ങള്‍,എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുന്നതിന്‍റെ ആത്മസംതൃപ്തി. ആത്മവിശ്വാസം നല്‍കുന്ന കുറേ ഓര്‍മ്മകള്‍.                                                                                          എന്തെങ്കിലുമൊക്കെ വിത്യസ്തമായത് ചെയ്യണം... പല അഭിപ്രായങ്ങല്‍ക്കൊടുവില്‍ ഞങ്ങള്‍ തീരുമാനിച്ചു, വരുന്ന ഓണത്തിന് കുറച്ചു പാവപ്പെട്ടവര്‍ക്കെങ്കിലും ഓണസദ്യ കൊണ്ടുപോയി കൊടുക്കാം. അങ്ങനെ സെമിനാരിയിലെ ഒണാഘോഷമ